IndiaLatest

മെയില്‍, എക്സ്‌പ്രസ് തീവണ്ടികളില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസുകള്‍ ഇല്ലാതാവുന്നു

“Manju”

ശ്രീജ.എസ്‌

മുംബൈ: അടുത്ത മൂന്നു മാസത്തിനുള്ളില്‍ മെയില്‍, എക്സ്‌പ്രസ് തീവണ്ടികളില്‍ നിന്നും സ്ലീപ്പര്‍ ക്ലാസ് നീക്കം ചെയ്യാന്‍ റെയില്‍വേയുടെ നീക്കം. പകരം നിരക്ക് കുറഞ്ഞ തേഡ് എ.സി. ക്ലാസ് വരും. ചൂടുകൂടി വരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ സുഖയാത്ര നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഏപ്രില്‍ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകള്‍ മധ്യ റെയില്‍വേക്ക് ലഭിക്കും. മെയ്‌ ആദ്യ വാരത്തില്‍ തന്നെ ഇവ തീവണ്ടികളില്‍ ഘടിപ്പിച്ചു തുടങ്ങുമെന്നും മധ്യ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പുതന്നെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് എ.സി. ഇക്കണോമി ക്ലാസ് കോച്ച്‌ റെയില്‍വേ പുറത്തിറക്കിയത്. ഇതിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത മാസങ്ങളില്‍ ഇവയുടെ നിര്‍മ്മാണം വര്‍ധിപ്പിച്ച്‌ വിവിധ റെയില്‍വേ ഡിവിഷനുകള്‍ക്ക് കൈമാറി തുടങ്ങും.

പുതിയ എസി കോച്ചുകള്‍ക്ക് ഒട്ടേറെ പുതുമകളുമുണ്ട്. വൈദ്യുതി പാനലുകള്‍ക്ക് കുറച്ച്‌ സ്ഥലമേ ആവശ്യമുള്ളൂവെന്നതിനാല്‍ 83 പേര്‍ക്ക് ഒരു കോച്ചില്‍ യാത്രചെയ്യാന്‍ കഴിയും. നിലവില്‍ സ്ലീപ്പര്‍ ക്ലാസില്‍ 72 പേരാണ് യാത്ര ചെയ്യുന്നത്.

ഒരു വാതിലിലൂടെ വീല്‍ ചെയര്‍ കയറ്റാനുള്ള സംവിധാനമുണ്ടാകും. ഒരു ശൗചാലയത്തിനും ഈ സൗകര്യമുണ്ടാകും. ഓരോ ബര്‍ത്തിലും തണുപ്പ് ലഭിക്കാന്‍ പ്രത്യേക എ.സി. സംവിധാനം, മികച്ച സീറ്റുകളും ബര്‍ത്തുകളും ലഘുഭക്ഷണം കഴിക്കാന്‍ ഇരുവശത്തും മടക്കിവെക്കാവുന്ന ചെറിയ മേശ, മൊബൈല്‍ ഫോണും വെള്ള കുപ്പികളും പുസ്തകങ്ങളും വെക്കാന്‍ പ്രത്യേക സംവിധാനം, രാത്രിയില്‍ പുസ്തകം വായിക്കാന്‍ ഓരോ ബര്‍ത്തിലും പ്രത്യേകം ലൈറ്റുകളും ചാര്‍ജിങ് പോയന്റുകള്‍ എന്നിവയുമുണ്ടാകും. നടുവിലും മുകളിലുമുള്ള ബര്‍ത്തുകളിലേക്ക് പ്രയാസമില്ലാതെ കയറാനുള്ള സംവിധാനവും കൂടുതല്‍ സ്ഥലസൗകര്യവുമുണ്ട്.

Related Articles

Back to top button