IndiaLatest

വാക്സിനെടുക്കുന്നവര്‍ ‘ബാഹുബലി’യാകും : പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ‘ബാഹു’ (കൈ)വില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ‘ബാഹുബലി’യായി മാറുമെന്നും രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേര്‍ ബാഹുബലിയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. “ബാഹു’ (കൈ)വില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ ‘ബാഹുബലി’യാകും. കോവിഡിനെതിരായ യുദ്ധത്തില്‍ രാജ്യത്ത് 40 കോടിയിലേറെ പേര്‍ ഇങ്ങനെ ‘ബാഹുബലി’യായി മാറിയിട്ടുണ്ട്. ഇത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയാണിത്. അതുകൊണ്ട് പാര്‍ലമെന്റില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കണം, മോദി പറഞ്ഞു”.

പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ കോവിഡ് വിഷയത്തിന് പ്രാമുഖ്യം നല്‍കണമെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ചേരാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറ്റവും രൂക്ഷമായ, മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാണ് എല്ലാ എംപിമാരോടും ആവശ്യപ്പെടുന്നത് . എന്നാല്‍ അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ സര്‍ക്കാരിന് മറുപടി പറയാനുള്ള അവസരവും നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button