Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 27.34 ലക്ഷം കടന്നു. പത്ത് കോടി പേര്‍ രോഗമുക്തി നേടി.

യുഎസില്‍ 5.55 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ബ്രസീലില്‍ ഒരു കോടി ഇരുപത് ലക്ഷം രോഗബാധിതരുണ്ട്. രാജ്യത്ത് അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2.95 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. 46,951 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.60 ലക്ഷമായി ഉയര്‍ന്നു.നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

Related Articles

Back to top button