InternationalLatest

13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

“Manju”

ദോഹ: 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. അര്‍മേനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, ഇറാന്‍, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, പിലിപ്പൈന്‍സ്, റഷ്യ, ശ്രീലങ്ക, ടാന്‍സാനിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. അതേസമയം, യാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ ഉദേശിക്കുന്ന രാജ്യത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി എയര്‍ലൈനിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button