KeralaLatest

ഇനി നിര്‍മ്മാതാവ്; വിഷുദിനത്തില്‍ പുത്തന്‍ കാല്‍വയ്പ്പുമായി രമേഷ് പിഷാരടി

“Manju”

എര്‍ണാകുളം : സിനിമാ നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ച്‌ നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിഷു ദിനത്തിലാണ് പിഷാരടി, ആരാധകരുമായി സന്തോഷം പങ്കുവച്ചത്. തന്റ ഫേസ്ബുക്ക് പേജിലൂടെ പിഷാരടി നിര്‍മ്മാണ കമ്പനിയുടെ ലോഗോ വിഡിയോ പങ്കുവച്ചു. രമേഷ് പിഷാരടി എന്റര്‍ട്ടെയിന്‍മെന്റ്സ് എന്നാണ് കമ്പനിയുടെ പേര്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു.

‘വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. നടന്‍ , സംവിധായകന്‍, അവതാരകന്‍ എന്നീ നിലയില്‍ മലയാളികളുടെ പ്രിയതാരമായ രമേഷ് പിഷാരടിയുടെ പുതിയ സംരംഭത്തിന് ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒട്ടേറെപേര്‍ പിഷാരടിക്ക് ആശംസകള്‍ നേര്‍ന്നു.

മോഹന്‍ കുമാര്‍ ഫാന്‍സാണ് ഒടുവിലായി പുറത്തിറങ്ങിയ രമേഷ് പിഷാരടി ചിത്രം. സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണിത്.ചിത്രത്തില്‍ സിദ്ദിഖും കുഞ്ചാക്കോ ബോബനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സിദ്ദിഖിലൂടെയാണ് മോഹന്‍ കുമാര്‍ ഫാന്‍സിന്റെ കഥ പോകുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ ആണ് പിഷാരടിയുടെ ആദ്യ ചിത്രം. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുന്‍പ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ രമേഷ് പിഷാരടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ല്‍ പഞ്ചരവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വന്‍’ എന്ന ചിത്രവും സംവിധാനം ചെയ്തു.

Related Articles

Back to top button