IndiaLatest

സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

“Manju”

ശ്രീജ.എസ്

ചെന്നെെ: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്‍ സൂര്യ നടത്തിയത് അനാവശ്യപ്രസ്താവനയെന്ന് മദ്രാസ് ഹൈക്കോടതി. എന്നാല്‍, സൂര്യയ്‌ക്കെതിരെ കോടതിയലക്ഷ്യമില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് സമയത്തും സേവനം നടത്തുന്ന കോടതിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.

വിദ്യാര്‍ഥികളോടു നീറ്റ് പരീക്ഷ എഴുതാന്‍ നിര്‍ദേശിച്ചത് ധാര്‍മികതയല്ലെന്ന സൂര്യയുടെ പ്രസ്താവനയ്ക്കെതിരെ ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യമാണു കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ടത്.

അതേസമയം, ചീഫ് ജസ്റ്റിസിന് കത്തയച്ച ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് കത്ത് ലഭിക്കും മുമ്പ്തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും ചൂണ്ടിക്കാട്ടിയാണ് സൂര്യയുടെ അഭിഭാഷകന്‍ സി.ആര്‍. ജയസുകിന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related Articles

Back to top button