IndiaLatest

എന്‍.വി രമണയെ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ് പദവിയിലേക്ക് ശുപാര്‍ശ ചെയ്​ത്​ എസ്​.എ ബോബ്​ഡേ

“Manju”

ന്യൂഡല്‍ഹി: എന്‍.വി രമണയെ പുതിയ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസായി ശുപാര്‍ശ ചെയ്​ത്​ ചീഫ്​ ജസ്റ്റിസ്​ എസ്​.എ ബോബ്​ഡേ. ഏപ്രില്‍ 23ന്​ വിരമിക്കാനിരിക്കെയാണ്​ ബോബ്​ഡേ പുതിയ ചീഫ്​ ജസ്റ്റിസിനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്​തത്​. കഴിഞ്ഞയാഴ്ച ശുപാര്‍ശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്​ എസ്​.എ ബോബ്​ഡേക്ക്​ കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ​ ഇക്കാര്യത്തില്‍ ചീഫ്​ ജസ്റ്റിസ്​ തീരുമാനമെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നത്​.

Related Articles

Back to top button