IndiaLatest

125 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് (ഇസ്‌കോണ്‍) സ്ഥാപകന്‍ ശ്രീല ഭക്തവേദാന്ത സ്വാമി പ്രഭുപദയുടെ സ്മരണാര്‍ത്ഥം 125 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരേ കൃഷ്ണ മൂവ്‌മെന്റിന്റെ സ്ഥാപകനായ പ്രഭുപദയുടെ 125-ാം ജന്മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച്‌ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്.

സ്വാമി പ്രഭുപദയുടെ പേരില്‍ നാണയം പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സമര്‍പ്പണവും സംതൃപ്തിയും ഒന്നിച്ചു വരുന്ന ആഹ്ളാദ മുഹൂര്‍ത്തമാണിത്. സ്വാമി പ്രഭുപദയുടെ ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഭക്തര്‍ക്കും ഇതേ വികാരമാകും ഉണ്ടാകുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മൂല്യങ്ങളുടെയും സംസ്‌കൃതിയുടെയും ബ്രാന്‍ഡ് അംബാസഡറായിരുന്നു സ്വാമിയെന്നും മോദി പറഞ്ഞു. ഭഗവത് ഗീത അടക്കമുള്ളവ സാഹിത്യങ്ങള്‍ 89 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത സംഘടനയാണ് ഇസ്‌കോണ്‍. നൂറിലധികം ക്ഷേത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Back to top button