IndiaLatest

ഉറുമ്പുകളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്

“Manju”

ഭൂമിയില്‍ നിന്നും ഉറുമ്പുകള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. ഇവ എങ്ങനെ ജീവിക്കുന്നു എന്നറിയുന്നതിനായിട്ടാണ് പുതിയ പരീക്ഷണം. ഐസ്‌ക്രീം, നാരങ്ങ, അവോക്കാഡോകള്‍, മനുഷ്യ വലുപ്പത്തിലുള്ള റോബോട്ടിക് കൈകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചരക്കുകളുമായി സ്‌പേസ് എക്‌സ് റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കഴിഞ്ഞ ഞായറാഴ്ച പറന്നിരുന്നു.

സ്‌പേസ് എക്‌സിന്റെ നാസയ്ക്ക് വേണ്ടിയുള്ള കമ്പനിയുടെ 23-ാമത്തെ വിക്ഷേപണമാണ് ഇത്. 2011ല്‍ സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിച്ചതോടെ ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകളെയും ജീവനക്കാരെയും എത്തിക്കാന്‍ നാസ സ്‌പേസ് എക്‌സിലേക്കും മറ്റ് യുഎസ് കമ്പനികളിലേക്കും തിരിഞ്ഞിരുന്നു. അതില്‍ നാസയുടെ വിശ്വസ്ത പങ്കാളിയാണ് സ്‌പേസ് എക്‌സ്.

Related Articles

Back to top button