IndiaKeralaLatest

ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ.
അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്.പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം.
വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ സേവനങ്ങൾ മാത്രം. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ നടത്തും. ട്രെയിൻ ദീർഘദൂര സർവീസുകളുമുണ്ടാകും. ഓട്ടോ ടാക്സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം. പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല. കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവുണ്ട്.
വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. സർക്കാർ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകൾക്കും അവധിയാണ്.

Related Articles

Back to top button