International

ഇന്ത്യ മികച്ച വികസന പങ്കാളി; മോദി വന്നതിൽ സന്തോഷം: ഷെയ്ഖ് ഹസീന

“Manju”

ധാക്ക : ഇന്ത്യ ഏറ്റവും മികച്ച വികസന പങ്കാളിയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യ കേവലം അയൽരാജ്യം മാത്രമല്ല. സാമൂഹിക, സാംസ്‌കാരിക, ചരിത്രപരമായ ഇഴയടുപ്പം വെച്ചുപുലർത്തുന്നവരാണ് ഇരു രാജ്യങ്ങളും. 1971 ലെ വിമോചന സമരം മുതൽ ഇന്ത്യൻ സർക്കാരും, ജനങ്ങളും ബംഗ്ലാദേശിന്റെ വളർച്ചയിൽ പങ്കുള്ളവരാണെന്നും ഹസീന പറഞ്ഞു.

പാകിസ്താന്റെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്ത 10 മില്യൺ ആളുകൾക്ക് അഭയം നൽകിയത് ഇന്ത്യയാണ്. അവർക്ക് ഭക്ഷണവും, മരുന്നും നൽകി. പാകിസ്താനെതിരെ പോരാടുന്ന സ്വാതന്ത്ര്യസമര സേനാനികളെ സഹായിച്ചു. ഒരുപാട് ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. അവരുടെ ജീവത്യാഗം എന്നും ഓർക്കുമെന്നും ഹസീന വ്യക്തമാക്കി.

1975 ആഗസ്റ്റ് 15 ലെ ഇരുണ്ട രാത്രി മറക്കാനാകില്ല. തന്റെ പിതാവും, മാതാവും, സഹോദരങ്ങളും രക്തസാക്ഷികളായത് അന്നാണ്. ബംഗബന്ധുവിനെ വധിച്ച ശേഷം തങ്ങളെ അധികാരത്തിൽ നിന്നും പുറത്താക്കി. തത്വങ്ങളും, ചരിത്രവും ഇല്ലാതെ രാജ്യത്തിന് പുരോഗതി സാദ്ധ്യമല്ല. സ്വാതന്ത്ര്യത്തിനായി തങ്ങൾ നടത്തിയ സമരം ഇന്ത്യയുടെ സംഭാവനയാൽ അറിയപ്പെടും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളിൽ വിശിഷ്ടാതിഥിയായി നരേന്ദ്ര മോദി എത്തിയതിൽ സന്തോഷമുണ്ടെന്നും ഹസീന പറഞ്ഞു.

നല്ലതും, ചീത്തയുമായ സമയങ്ങളിൽ ഇന്ത്യ എന്നും ഒപ്പം നിന്നു. കൊറോണ പിടിമുറുക്കിയ ഈ സമയം ആംബുലൻസുകൾ നൽകി ഇന്ത്യ സഹായിച്ചു. നരേന്ദ്ര മോദിയ്ക്കും, സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിക്കുന്നു. ഇതിന് മുൻപ് കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി കൈകോർത്തെന്നും, വാക്സിൻ സമ്മാനമായി നൽകിയെന്നും ഹസീന വ്യക്തമാക്കി.

Related Articles

Back to top button