InternationalLatest

ചാംമ്പ്യന്‍സ് ലീഗില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി എഫ്‌സി ഗോവ

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതുചരിത്രമെഴുതി ഐഎസ്‌എല്‍ ക്ലബായ എഫ്‌സി ഗോവ. എഎഫ്‌സി ചാംമ്പ്യന്‍സ് ലീഗില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന നേട്ടമാണ് ഗോവന്‍ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.എഎഫ്‌സി ചാംമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഡ്രോ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രതിനിധികളായി ചാംമ്പ്യന്‍സ് ട്രോഫിക്ക് എത്തുന്ന ഗോവ ഗ്രൂപ്പ് ഇയില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. കടുത്ത എതിരാളികളെയാണ് ഗ്രൂപ്പ് ഇയില്‍ ഗോവ നേരിടേണ്ടത്.

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ഇറാനിയന്‍ ക്ലബ് പസേപുലസ് എഫ്‌സിയാണ് പ്രധാന എതിരാളി. ഖത്തര്‍ ക്ലബ് അല്‍ റയാന്‍ ആണു ഗ്രൂപ്പ് ഇയിലെ മറ്റൊരു ക്ലബ്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ എട്ട് തവണ വിജയികളായ ടീമാണ് അല്‍ റയാന്‍. യുഎഇ ക്ലബ് അല്‍ വഹ്ദയും ഇറാഖ് ക്ലബ് അല്‍ സാവ്റയും തമ്മിലുള്ള യോഗ്യതാ മത്സരത്തില്‍ വിജയിക്കുന്ന ക്ലബാണ് നാലാമതായി ഗ്രൂപ്പില്‍ ഇടം നേടുക.

Related Articles

Back to top button