India

കൊവിഡ് വ്യാപനം കൂടുതൽ ആറ് സംസ്ഥാനങ്ങളിൽ

“Manju”

ന്യൂഡൽഹി: കൊറോണയുടെ രണ്ടാം തരംഗത്തിലാണ് രാജ്യം. കൊറോണ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതിനെ തുടർന്നാണിത്. ഇന്ന് മാത്രം രാജ്യത്ത് 62,258 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കുന്നത് ഫലം ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം രൂക്ഷമായി നിൽക്കുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, മദ്ധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. രാജ്യത്തെ രോഗികളിൽ 79. 57 ശതമാനം രോഗികളും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 4,52,647 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

കൊറോണ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിക്കാൻ ഓരോ വ്യക്തികളും മുൻകരുതൽ എടുക്കണമെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്ത് വാക്‌സിനേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനിടെയിലും രോഗവ്യാപനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാൽ ഓരോ വ്യക്തികളും സ്വയം നിയന്ത്രണം പാലിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

അതേസമയം ഏറ്റവും കൂടുതൽ ആക്ടീവ് കേസുകൾ നിലവിലുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലുമാണ്. രാജ്യത്തെ രോഗികളിൽ 73 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കൂടാതെ രാജ്യത്ത് ഇതുവരെ 5.8 കോടിപ്പേർക്ക് പ്രതിരോധ കുത്തിവെപ്പെടുത്തെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button