IndiaLatest

സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

“Manju”

ന്യൂഡെല്‍ഹി: സുപ്രീംകോടതിയില്‍ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇതോടനുബന്ധിച്ചു് ചേര്‍ന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധനയും ചെയ്തു. ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 1949-നവംബര്‍ 26-ന്റെ സ്മരണയ്ക്കായി 2015 മുതല്‍ ഭരണഘടന ദിനമായി ആഘോഷിക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച്‌ വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റ്‌ഇസ് മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ ഉള്‍പ്പെടെ ഇകോടതി പദ്ധതിക്ക് കീഴിലുള്ള വിവിധ പുതിയ സംരംഭങ്ങള്‍ക്കും പ്രധാനമന്ത്രി സമാരംഭം കുറിച്ചു.

1949-ലെ ഈ ദിവസത്തില്‍ സ്വതന്ത്ര ഇന്ത്യ അതിന്റെ തന്നെ ഒരു പുതിയ ഭാവിയുടെ അടിത്തറ പാകിയതായി ഭരണഘടനാ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി അനുസ്മരിച്ചു. ആസാദി കാ അമൃത് മഹോത്സവ വര്‍ഷത്തിലെ ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബാബാ സാഹെബ് ഡോ ബി.ആര്‍.അംബേദ്കറിനും ഭരണഘടനാ നിര്‍മ്മാണ സഭയിലെ മറ്റ് എല്ലാ അംഗങ്ങള്‍ക്കും അദ്ദേഹം ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ വികാസത്തിന്റെയും വിപുലീകരണത്തിന്റെയും കഴിഞ്ഞ 7 ദശാബ്ദത്തിലെ യാത്രയില്‍ ലെജിസ്‌ളേച്ചര്‍, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണമറ്റ വ്യക്തികളുടെ സംഭാവനകള്‍ പ്രധാനമന്ത്രി എടുത്തുപറയുകയും ഈ പ്രത്യേക അവസരത്തില്‍ രാജ്യത്തിന്റെ ആകമാനമുള്ള നന്ദി അറിയിക്കുകയും ചെയ്തു.

 

 

Related Articles

Back to top button