IndiaLatest

ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആഘോഷം

“Manju”

ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആഘോഷം. നിറങ്ങളുടെ ആഘോഷം നടക്കുമ്പോള്‍ ഹോളിക ദഹനം എന്ന ഹിന്ദു ആദ്ധ്യാത്മിക ആചാരം മുന്‍നിര്‍ത്തിയാണ് ഉത്തരഭാരതം ഹോളിയെ കാണുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും ഇന്നലെമുതല്‍ പൂജകളും നടക്കുകയാണ്. ലോകം മുഴുവനുള്ള ഇന്ത്യന്‍ സമൂഹം കൊറോണ മഹാമാരിയ്ക്കിടയിലും നിയന്ത്രണങ്ങളെ മാനിച്ചുകൊണ്ടാണ് ഹോളി ആഘോഷിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഘോഷങ്ങള്‍ വീടുകളിലൊതുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതോടെ ആളുകള്‍ നിറക്കൂട്ടുകളും മധുരവും വാങ്ങുന്നത് കുറച്ചു. എങ്കിലും കുട്ടികള്‍ അവര്‍ക്കാകും പോലെ ഹോളിയില്‍ ലയിക്കുകയാണ്. ചോട്ടി ഹോളി ദിവസമായ ഇന്നലെ പ്രാര്‍ത്ഥകളും ചടങ്ങുകളും നടന്നു.

 

Related Articles

Back to top button