IndiaLatest

മുന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

“Manju”

മീററ്റ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മീററ്റില്‍വെച്ച് ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച എസ്‌യുവി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം മീററ്റിലാണ് പ്രവീണ്‍ കുമാര്‍ താമസിക്കുന്നത്.

ഒരു ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോള്‍ കാറില്‍ വലിയൊരു ട്രക്ക് ഇടിക്കുകയായിരുന്നു. കാര്‍ ഏറെക്കുറേ തകര്‍ന്നു. ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍‌ രക്ഷപ്പെട്ടത്.’- പ്രവീണ്‍ കുമാര്‍ ഒരു വാര്‍ത്താ ഏജൻസിയോട് പറഞ്ഞു. ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച ശേഷം റിയല്‍‌ എസ്റ്റേറ്റ് ബിസിനസ് ചെയ്താണ് പ്രവീണ്‍ കുമാര്‍ ജീവിക്കുന്നത്. റെസ്റ്ററന്റും നടത്തുന്നുണ്ട്.

 

Related Articles

Back to top button