IndiaLatest

തോക്ക്‌ ചൂണ്ടി സെല്‍ഫി: അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫി എടുക്കന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ധര്‍മപുര സ്വദേശി സൗരഭ് മാവി (22) യാണ് മരിച്ചത്. ഇയാളെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ശനിയാഴ്ച പകല്‍ മൂന്നോടെ സൗരഭും സുഹൃത്ത് നകുല്‍ ശര്‍മയും ചേര്‍ന്ന് ഒരു വിവാഹത്തതിന് പോകുന്നതിനിടയിലായിരുന്നു സംഭവം.

കാറില്‍ പോകുന്നതിനിടയില്‍ സൗരഭ് തോക്ക് പുറത്തെടുത്ത് തലയ്ക്ക് നേരെ ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്ന് നകുല്‍ ശര്‍മ പൊലീസിനോട് പറഞ്ഞു. നകുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Related Articles

Back to top button