രാജ്യത്തെ അധ്യാപകര്‍ക്ക് ഉപകരണസഹായമില്ലാതെ കോവിഡ് പരിശോധന
ദോഹ: രാജ്യത്തെ അധ്യാപകര്‍ക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമൊരുങ്ങി. കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഇത്തരത്തില്‍ ആന്റിജന്‍ പരിശോധന നടത്താനുള്ള സംവിധാനം ഹമദ് മെഡിക്കല്‍ കോര്പറേഷന് ആരംഭിച്ചതായി എച്ച്.എം.സി ലബോറട്ടറി മെഡിസിന് പാത്തോളജി വകുപ്പ് അറിയിച്ചു.
കോവിഡ് വാക്സിന് ഡോസുകള്‍ ഇനിയും ലഭിക്കാത്ത അധ്യാപകര്‍ക്കായാണ് ഇതെന്ന് വകുപ്പ് ചെയര്മാന് എനാസ് അല്‍ കുവാരി പറഞ്ഞു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെുടത്തി ഇത്തരക്കാര്‍ക്ക് ആന്റിജന്‍ പരിശോധനക്കുള്ള കിറ്റുകള്‍ വരും ദിവസങ്ങളില്‍ സ്കൂളുകളില്‍ സാധാരണമാക്കുമെന്നും അവര്‍ പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും പുതിയ രീതി സ്വീകരിക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമായ സ്കൂള്‍ അന്തരീക്ഷം ഉണ്ടാക്കും. കോവിഡ് ആന്റിജന്‍ പരിശോധനക്കായി മൂക്കില്‍നിന്ന് സ്രവം എടുക്കും. 10 മുതല്‍ 15 മിനിറ്റിനകം പരിശോധന ഫലം ലഭ്യമാകും.
കോവിഡ് അണുബാധയുടെ ആദ്യ ആഴ്ചയില്‍തന്നെ കേസുകള്‍ കണ്ടെത്തുന്നതില്‍ ഈ ടെസ്റ്റ് കിറ്റിന് 97 ശതമാനം കൃത്യത കൈവരിക്കാന്‍ കഴിയുന്നുണ്ട്. പനി, ചുമ പോലുള്ള അണുബാധ ലക്ഷണങ്ങള്‍ കാണിക്കുന്ന കേസുകള്‍ക്കാണ് ഇത്തരം പരിശോധന ഉപയോഗപ്പെടുത്തുന്നത്. കൃത്യതക്കും വേഗത്തിനും പുറമേ ആര്.ടി. പി.സി.ആര് ടെസ്റ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ദ്രുതപരിശോധനയില്‍ മൂക്കില്‍ നിന്നും സാമ്പിള്‍ എടുക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണ്. ഹമദ് ജനറല്‍ ആശുപത്രി, വനിത ആശുപത്രി, അല്‍ ഖോര്‍ ആശുപത്രി, അല്‍ വക്റ ആശുപത്രി, കുട്ടികളുടെ അത്യാഹിത വിഭാഗങ്ങളില്‍ നിലവില്‍ ദ്രുതപരിശോധന ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ശരിയായ ക്ലിനിക്കുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്ന പ്രക്രിയ സുഗമമാക്കുകയാണ് അവിടെയുള്ള പരിശോധനകള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.