Kozhikode

ചേമഞ്ചേരിയിൽ‍ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ
വടകര: ചേമഞ്ചേരിയില്‍ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത് താഴെക്കുനി അമല്‍ജിത്ത് (20) ആണ് മരിച്ചത് . ചേമഞ്ചേരി രജിസ്ട്രാള്‍ ഓഫീസിന് സമീപം വെച്ച് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോട് കൂടി അമല്‍ജിത്ത് സഞ്ചരിച്ച ബൈക്കിന് വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ആംബുലൻസ് ഇടിക്കുകയായിരുന്നു.

ബൈക്കിന് പിറകില്‍ സഞ്ചരിക്കുകയായിരുന്ന അമല്‍ജിത്ത് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കോടിച്ച ആരോമല്‍ നിസാര പരിക്കുകളോടെ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. മാര്യാംപുനത്തില്‍ സുരേഷിന്റെയും ബിന്ദുവിന്റയും മകനാണ്. സഹോദരി അശ്വതി .

Related Articles

Back to top button