KeralaKozhikodeLatest

കോവിഡ് രോഗിയായ വീട്ടമ്മ കിണറ്റിൽ ചാടി മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കോവിഡ് രോഗിയായ വയോധിക കിണറ്റിൽ മരിച്ച നിലയിൽ. കുനിങ്ങാട് മുതുവടത്തൂരിലെ തുണ്ടിയിൽ നാരായണി (72)യെയാണ് വീടിനടുത്ത പൊതുകിണറ്റിൽ മരിച്ചനിലയിൽ കണ്ടത്.

നാരായണി ഉൾപ്പെടെ വീട്ടിലെ മൂന്നുപേർ കോവിഡ് രോഗലക്ഷണത്തെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തിയതിനിടയിൽ നാരായണിയെ കാണാതായി. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. ഫയർഫോഴ്‌സെത്തി കരയ്ക്കെടുത്ത് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കേളപ്പന്റെ ഭാര്യയാണ്.

മക്കൾ: ചന്ദ്രി, ബീന, നാണു. മരുമക്കൾ: അശോകൻ, രാജൻ, അനിത. സഹോദരങ്ങൾ: പരേതരായ ആണ്ടി, മാണി. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

Related Articles

Back to top button