Uncategorized

ഗോ ബാക്ക്​ മോദി’ മുദ്രാവാക്യം ; ‍ 60 പേര്‍ അറസ്റ്റില്‍

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍​ശനത്തോടനുബന്ധിച്ച്‌ വ്യാപക ​ പ്രതിഷേധം. ഇതിന് പുറമെ കര്‍ഷകരും മറ്റു സംഘടനകളും രംഗത്തെത്തി. ​’ഗോ ബാക്ക്​ മോദി’ മുദ്രാവാക്യം വിളിച്ച്‌​ പ്രതിഷേധിച്ച 60 പേരെ കോയമ്പത്തൂര്‍ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്ലക്കാര്‍ഡുകളും കറുത്ത കൊടികളും ഉയര്‍ത്തിയായിരുന്നു സംസ്ഥാനത്ത് പ്രതിഷേധം.
പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച 10 സ്​​ത്രീകള്‍ അടക്കം 60പേരെയാണ്​ കോയമ്പത്തൂര്‍ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തില്‍ യുദ്ധക്കുറ്റങ്ങളില്‍ ശ്രീലങ്കക്കെതിരെ യു.എന്‍ കൗണ്‍സല്‍ പ്രമേയം പാസാക്കിയപ്പോള്‍ അയല്‍രാജ്യമായ ഇന്ത്യ വിട്ടുനിന്നതിനെതിരെയായിരുന്നു പ്രതിഷേധം. ​നരേന്ദ്ര മോദിയുടെയും ശ്രീലങ്കന്‍ നേതാവ്​ മഹിന്ദ രാജപക്​സയുടെയും ചിത്രങ്ങള്‍ പതിച്ച്‌​ ‘മോദി എഗെയ്​ന്‍സ്റ്റ്​ തമിഴ്​’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭം .

Related Articles

Back to top button