Uncategorized

ലാഭേശ്ചയില്ലാത്ത ജീവകാരുണ്യമാണ് സിദ്ധ – മന്ത്രി ആന്റണി രാജു

“Manju”
പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റെയും ലോകക്യാൻസർ ദിനാചരണത്തിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡീൻ ഡോ.വി.അരുണാചലം, പ്രിൻസിപ്പാൾ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.അനിൽകുമാർ, കോലിയക്കോട് മഹീന്ദ്രൻ, ആർ.സഹീറത്ത് ബീവി, ഡോ. ഷീല മേബ്‌‌ലെറ്റ്. ജി.വി,ഡോ. ജനനി ശ്യാമരൂപ, ഡോ.മിഥുൻ. സി, ഡോ. അനുപമ. കെ.ജെ, ഡോ.ജനപ്രിയ. ആർ. കെ എന്നിവർ സമീപം

പോത്തൻകോട് : ആരോഗ്യമേഖലയുടെ പ്രസ്കതി നാൾക്കുനാൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ജീവകാരുണ്യം ലക്ഷ്യമിട്ട് ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന ചികിത്സവിഭാഗമാണ് സിദ്ധവൈദ്യമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അലുമിനി അസോസിയേഷന്റെയും ലോകക്യാൻസർ ദിനാചരണം പരിപാടികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക പ്രതിബദ്ധതയും ആത്മീയ പ്രതിബദ്ധതയും തൂല്യമായി നിറവേറ്റുന്ന പ്രസ്ഥാനമാണ് ശാന്തിഗിരി. ആരാണ് കേമൻ എന്ന് തെളിയിക്കാൻ ചികിത്സാവിഭാഗങ്ങൾ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ നടത്തുമ്പോൾ ചികിത്സയിലെ വൈവിദ്ധ്യങ്ങളുൾക്കൊണ്ട് പരസ്പരപൂരകമായി ശാന്തിഗിരിയുടെ ആതുരസേവനമേഖല പ്രവർത്തിക്കുന്നു. കോവിഡിനെതിരേയുളള ചെറുത്തുനിൽപ്പിൽ സിദ്ധ ചികിത്സ വിഭാഗം വലിയ പങ്കു വഹിച്ചു. പൂർവ്വവിദ്യാർത്ഥികൾ ഏതൊരു കലാലയത്തിന്റെ സമ്പത്താണെന്നും സിദ്ധ ചികിത്സാവിഭാഗത്തിൽ പഠിച്ചിറങ്ങിയ ഡോക്ടർമാർ ജനക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസയർഹിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങിൽ വിശിഷ്ടാതിഥിയായി. സിദ്ധയെന്ന ചികിത്സാശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ സിദ്ധ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആരോഗ്യമേഖലകളിലെ പ്രതിസന്ധികളിൽ ജനങ്ങൾക്ക് ആശ്രയമായി സിദ്ധ ഡോക്ടർമാർ മുന്നേറണമെന്നും സ്വാമി പറഞ്ഞു. കോളേജിലെ ആദ്യകാല അദ്ധ്യാപകരെയും പി.ജി വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഡോ. ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി, ഡോ. ഗീതശ്രീ ബാലാജി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കോളേജിലെ നാലമത് ബി.എസ്.എം.എസ് ബാച്ചിൽ പഠിച്ച ഡോ. ദീപുവിന്റെ പേരിൽ ഏർപ്പെടുത്തിയ മെമ്മോറിയൽ അവാർഡ് യു.ജി.വിഭാഗത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ സിൽക്കീന തോപ്പിലിന് നൽകി. അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡി.എം.ഒ ഡോ. ഷീല മേബ്‌‌ലെറ്റ്. ജി.വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, ക്ഷേമകാര്യ വികസന സ്ഥിരംസമിതി അംഗം ആർ. സഹീറത്ത് ബീവി, വാർഡ് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ, ഡീൻ ഡോ.വി.അരുണാചലം, പി.ടി.എ വൈസ് പ്രസിഡന്റ് ഹൻസ്‌‌രാജ്.ജി.ആർ, ഡോ. മിഥുൻ. സി, ഡോ. ജനപ്രിയ. ആർ. കെ, ഡോ. അനുപമ.കെ.ജെ എന്നിവർ പ്രസംഗിച്ചു. 11 ന് “മണിക്കടൈ നൂൽ” എന്ന രോഗനിർണ്ണയരീതിയെക്കുറിച്ച് ചെന്നൈ സിദ്ധ റീജയണൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് റിസർച്ച് ഓഫീസർ ഡോ.എസ്.വിനായക് ബോധവത്കരണ ക്ലാസെടുത്തു.

Related Articles

Back to top button