IndiaKeralaLatest

ക‌ര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ കോടതി വെറുതെവിട്ടു

“Manju”

കോഴിക്കോട്: വില്ലേജ് ഓഫീസിനു മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ വെറുതെവിട്ടു. കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതിയാണ് വെറുതെവിട്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കളളക്കേസില്‍ കുടുക്കിയെന്ന് കോടതി പരാമര്‍ശിച്ചു. സിലീഷിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വില്ലേജ് ഓഫിസ് അധികൃതര്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലയോരമേഖലയായ ചെമ്ബനോടയിലെ കാവില്‍ പുരയിടം തോമസ് (ജോയി-58) വില്ലേജ് ഓഫിസിന്റെ വരാന്തയില്‍ ജീവനൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെമ്ബനോട വില്ലേജ് ഓഫിസര്‍ ടി.എ. സണ്ണിയെയും സിലീഷിനെയും കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
തോമസിന്റെ ഭൂനികുതി സ്വീകരിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തിയതായി റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ ചെമ്ബനോട വില്ലേജ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു കണ്ടെത്തല്‍. നികുതി രസീതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ലഭിക്കാത്തതുമൂലം വായ്പയെടുക്കാനാവാത്തതു കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു

Related Articles

Back to top button