KeralaLatestMalappuram

പിന്‍വാതില്‍ നിയമനം തുടരുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരം: വി.എസ്.ജോയി

“Manju”

വി. എം. സുരേഷ് കുമാർ

വടകര : വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നിലവില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുമെന്ന് പിണറായി വിജയന്‍ പറഞ്ഞത് ധിക്കാരപരമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വി.എസ്.ജോയി പ്രസ്താവിച്ചു
കോട്ടക്കല്‍ മേഖലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍ മുന്‍സിപ്പല്‍ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും അനുമോദിച്ചു
അശ്വന്ത് സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫിക്ക്. മഠത്തില്‍ നാണു, പി .വി.അമല്‍, അദൃശ്യ മുല്ലക്കുളം, ഷീജിത്ത് കൊളാവിപ്പാലം എന്നിവര്‍ സംസാരിച്ചു. മികച്ച ആശ വര്‍ക്കറായ ടി.സി.ഷൈലജയെ യോഗത്തില്‍ അനുമോദിച്ചു.

 

Related Articles

Back to top button