KeralaLatest

രക്തഹാരം നല്‍കി സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം

“Manju”

കറുകപ്പള്ളി, പാലാരിവട്ടം, തമ്മനം മേഖലകളില്‍ പര്യടനം നടത്തി തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ.ജെ.ജേക്കബ്. തുറന്ന വാഹനത്തില്‍ ഇരു ചക്രവാഹനങ്ങളുടെയും, ഫ്ളോട്ടുകളുടെയും അകമ്ബടിയോടെ മണ്ഡല സന്ദര്‍ശനത്തിനിറങ്ങിയ ഡോ.ജെ.ജേക്കബിന് വിവിധയിടങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഡോ.ജെ.ജേക്കബിന്റെയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്ബോളും ചേര്‍ത്തുള്ള പെന്‍സില്‍ സ്‌കെച്ചുകളും, ഛായാചിത്രങ്ങളും ഒക്കെ നല്‍കിയാണ് പല ബൂത്തുകളിലും അദ്ദേഹത്തെ സ്വീകരിച്ചത്. ഫലങ്ങളും, കരിക്കും, പുഷ്പങ്ങളും, പൂമാലകളും, രക്തഹാരങ്ങളും ഒക്കെ നല്‍കി ഉജ്ജ്വലമായ സ്വീകരണമാണ് പര്യടനത്തില്‍ ഉടനീളം അദ്ദേഹത്തിന് ലഭിച്ചത്.കറുകപ്പള്ളി ജംഗ്ഷനില്‍ നിന്നായിരുന്നു വാഹന പര്യടനം ആരംഭിച്ചത്. ദേശാഭിമാനി ജംഗ്ഷന്‍, വസന്ത നഗര്‍, ചേതന ജംഗ്ഷന്‍, ഓട്ടോമൊബൈല്‍ ജംഗ്ഷന്‍, ബേക്കറി ജംഗ്ഷന്‍, പാലാരിവട്ടം, കസ്റ്റംസ് കോളനി, ചക്കുങ്കല്‍ റോഡ്, കരുമാലിപ്പറമ്ബ്, സംസ്‌കാര ജംഗ്ഷന്‍, സെന്റ് വിന്‍സെന്റ്, കോണ്‍വെന്റ് റോഡ്, എല്‍.പിഎസ്. റോഡ്, അപ്പോളോ ജംഗ്ഷന്‍, പള്ളിശ്ശേരി ജംഗ്ഷന്‍, ലേബര്‍ കോളനി, കപ്പാപ്പള്ളി, കുളത്തിങ്കല്‍ ബാവ റോഡ്, തമ്മനം ജംഗ്ഷന്‍, സ. ഖാദര്‍ റോഡ്, എ.കെ.ജി. നഗര്‍, റൂബി ലൈന്‍, പള്ളിനട, അടിമുറി ജംഗ്ഷന്‍, കപ്പേള ജംഗ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലൂടെ കടന്നുപോയ പര്യടനം കിസാന്‍ കോളനിയിലാണ് സമാപിച്ചത്.

സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ മന്ത്രിയുമായ ശ്രീമതി ടീച്ചര്‍ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ജെ.ജേക്കബിന്റെ പൊതുയോഗത്തിലും പങ്കെടുത്ത് ആശംസകള്‍ അറിയിച്ചിരുന്നു. എറണാകുളം ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീമതി ടീച്ചര്‍. ജനകീയനായ, ഉത്തരവാദിത്വബോധമുള്ള, ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ഥിയാണ് ജെ.ജേക്കബ്. ഒരു ജനപ്രതിനിധി എന്നാല്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കണം.ഇത്തരത്തില്‍ ഒരു വ്യക്തിത്വത്തിനുടമയായ ഡോ.ജെ.ജേക്കബ് തൃക്കാക്കര മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി എത്തിയത് തന്നെ അഭിമാനമാണ്, ജനങ്ങളുടെ ഒരു സൗഭാഗ്യമാണ്. ഇത്രയും പ്രഗത്ഭനായ ഒരു ഡോക്ടര്‍ നമ്മുടെ കേരളത്തിലെ നിയമസഭയില്‍ എത്തുക എന്നതും പ്രധാനമാണ്. ഇത്തവണ തൃക്കാക്കരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഒരു മാറ്റമാണെന്നും ശ്രീമതി ടീച്ചര്‍ ഡോ.ജേക്കബിന് വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button