കുറ്റ്യാടി: കുറ്റ്യാടി ചെറുപുഴയില്‍ തട്ടാര്കണ്ടിതാഴെ കടവില്‍ 13 കാരന് മുങ്ങിമരിച്ചു. കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ അടുക്കത്ത് തെയ്യമ്പാടി നവാസിന്റെ മകന് റിഷാനാണ് മരിച്ചത്. കുറ്റ്യാടി ഗവ.ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കളിക്കിടയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചക്ക് മരുതോങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അമ്മ: ഫാത്തിമ പൈക്കളങ്ങാടി. സഹോദരങ്ങള്‍: ഫിറോസ്, ഫൈസല്‍, ആദില്‍.