KeralaLatestThiruvananthapuram

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ലഭിക്കുമെങ്കിലും ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.
വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമാകും മഴ കൂടുതലായി ലഭിക്കുക. മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച കാസര്‍കോട് ഒഴിയെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്.

Related Articles

Back to top button