IndiaLatest

മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്നെത്തും

“Manju”

കൊച്ചി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തു പകരാനായി മൂന്ന് റഫേല്‍ വിമാനങ്ങള്‍ ഇന്നെത്തും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയിനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് കരാര്‍ പ്രകാരം 36 റഫേല്‍ യുദ്ധവിമാനങ്ങളും 2022 ഓടെ ഘട്ടം ഘട്ടമായി കൈമാറുമെന്ന് ലെനെയിന്‍ അറിയിച്ചു.

അഞ്ച് റഫേലുകള്‍ ഏപ്രില്‍ മാസം തന്നെ കൈമാറാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടക്കാനിരിക്കുന്ന സംയുക്ത സൈനിക അഭ്യാസത്തിനായി എത്തിയതായിരുന്നു ഇമ്മാനുവല്‍ ലെനെയിന്‍. റഫേല്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും വ്യോമസേന പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

36 റഫേല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ കരാര്‍ നല്‍കിയിരിക്കുന്നത്. ഇതുവരെ 11 വിമാനങ്ങള്‍ രാജ്യത്തെത്തിയിട്ടുണ്ട്. ഈ വിമാനങ്ങളെല്ലാം അംബാലയിലെ സുവര്‍ണ്ണശരത്തിന്റെ ഭാഗമാണ്. ലഡാക്കിനെ കേന്ദ്രീകരിച്ചാണ് ഈ വിമാനങ്ങളെ വിന്യസിച്ചിരിക്കുന്നത്.

 

Related Articles

Back to top button