KeralaKozhikodeLatest

ഭാര്യയെ കൊലപ്പെടുത്തിയ മുന്‍ സൈനികന് ജീവപര്യന്തം തടവ്

“Manju”

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍സൈനീകന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. കുന്ദമംഗലം എ എസ് വില്ല ഒരലിങ്ങല്‍ പി സുരേഷ് കുമാറിനെ(51)യാണ് ജീവപര്യന്തം തടവും അമ്ബതിനായിരം രൂപ പിഴയും വിധിച്ചത്. കോഴിക്കോട് സെക്കന്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജ് കെ അനന്ദകൃഷ്ണ നാവഡയാണ് ശിക്ഷ വിധിച്ചത്. 2015 ജനുവരി 27ന് പുലര്‍ച്ചെ 5.20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ ശ്രീജയെ കിടപ്പ് മുറിയില്‍വെച്ച്‌ വെടിവെച്ചും തോക്കിന്റെ ബട്ട് ഉപയോഗിച്ച്‌ തലക്കിടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കുന്ദമംഗലം പോലീസ് ചാര്‍ജ് ചെയ്തകേസ്.

Related Articles

Back to top button