InternationalLatest

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വിലക്ക് തുടര്‍ന്ന് ചൈന

“Manju”

വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക് തുടർന്ന് ചൈന; പതിനായിരത്തോളം മലയാളി  വിദ്യാർത്ഥികൾ ആശങ്കയിൽ

ശ്രീജ.എസ്

ബീജിംഗ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ രാജ്യത്ത് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാന്‍ കൂട്ടാക്കാതെ ചൈന. ഇതോടെ കേരളത്തിലേതടക്കം പതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. എം.ബി.ബി.എസിന് പുറമേ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളില്‍ പഠിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ജനുവരി മുതലാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിരികെ കോളേജിലേക്കെത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തോട് സര്‍വ്വകലാശാലകള്‍ പ്രതികരിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ ഫീസ് അടച്ചാണ് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്.
ഈ സാഹചര്യത്തില്‍ ധനനഷ്ടത്തിന് പുറമെ പഠനം മുടങ്ങുമോയെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നുണ്ട്. വിഷയത്തില്‍ ചൈനയിലെ ഇന്ത്യന്‍ എംബസിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്.

Related Articles

Back to top button