IndiaKeralaLatest

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

“Manju”

തലപ്പുഴ (വയനാട്​): സ്​കൂളിനരികെയുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്‍റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപ്പാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്‍റെ മകന്‍ മുഹസിന്‍ (15) എന്നിവരാണ് മരിച്ചത്.

സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് അപകടം. മാനന്തവാടി ഫയര്‍ ഫോഴ്സും തലപ്പുഴ പൊലീസും വാളാട് റെസ്ക്യൂ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ 3.45ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഫയര്‍ ഫോഴ്​സ്​ സ്​റ്റേഷന്‍ ഓഫീസര്‍ സജീവ് കുഞ്ഞിരാമന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി. ബാബു, കെ.എം. ഷിബു, ജിതിന്‍ കുമാര്‍, എം.എസ്. സുജിത്ത്, വി.കെ, അനീഷ്, ധീരജ്, എ.എസ്. മിഥുന്‍, വി. മിഥുന്‍, എ.ആര്‍. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ്​ തെരച്ചിലിന്​ നേതൃത്വം നല്‍കിയത്​.

 

Related Articles

Back to top button