KeralaLatest

സ്ത്രീകളോട് അനുഭാവം വേണം: സ്ഥലംമാറ്റക്കേസിൽ ഹൈക്കോടതി

“Manju”

കൊച്ചി ∙ വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ അനുഭാവപൂർവമായ സമീപനം വേണമെന്ന് ഹൈക്കോടതി. കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും പരിചരണച്ചുമതലയുള്ളവരോടു സഹാനുഭൂതിയോടെയുള്ള തുറന്ന സമീപനം തൊഴിലുടമകളുടെ ഭാഗത്തുണ്ടാകണം– ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.
കൊച്ചി ഉദ്യോഗമണ്ഡൽ ഇഎസ്ഐ ആശുപത്രിയിൽനിന്നു കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്ത് 2 വനിതാ ഡോക്ടർമാരാണ് ഹർജി നൽകിയത്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്നില്ല.
വിധിന്യായത്തിന്റെ വെളിച്ചത്തിൽ ഹർജികളിൽ തീരുമാനമെടുക്കാൻ ട്രൈബ്യൂണലിനോടു കോടതി നിർദേശിച്ചു. ഹർജിയിൽ നേരത്തേ തൽസ്ഥിതി നിലനിർത്തി ഉത്തരവിട്ടിരുന്നു. ഹർജികളിൽ തീരുമാനമെടുക്കുന്നതുവരെ ഈ ഇടക്കാല ഉത്തരവു നീട്ടി. അപരിചിത സാഹചര്യത്തിൽ ജോലിയും ജീവിതവും മുന്നോട്ടുകൊണ്ടുപോകുക സ്ത്രീകൾക്കു വെല്ലുവിളിയാണെന്നു കോടതി വിലയിരുത്തി. രോഗികളായ മാതാപിതാക്കളുടെ പരിചരണത്തിൽ മുഖ്യപങ്കു വഹിക്കുന്നതു സ്ത്രീകളാണ്.
കുട്ടികളുടെ സംരക്ഷണം, ജീവിതം പറിച്ചുനടുന്നതിന്റെ മാനസിക സംഘർഷം, കരിയർ പുരോഗതിക്കുള്ള തടസ്സങ്ങൾ– ഇങ്ങനെ ആശങ്കകൾ പലതാണെന്നും ചൂണ്ടിക്കാട്ടി. ജീവനക്കാരെ എവിടെ നിയമിക്കണമെന്നും എന്തു പോസ്റ്റിങ് നൽകണമെന്നും തീരുമാനിക്കാനുള്ള വിവേചനാധികാരം തൊഴിലുടമയ്ക്കാണെന്ന നിലപാടാണ് ഇഎസ്ഐ കോർപറേഷൻ കോടതിയിൽ സ്വീകരിച്ചത്

Related Articles

Back to top button