IndiaLatest

വോട്ടിങ്​ യന്ത്രം ക്രമക്കേട് ; അസമില്‍ നാല്​ പോളിങ്​ ഉദ്യോഗസ്​ഥര്‍ക്ക്​ സസ്​പെന്‍ഷന്‍

“Manju”

ദിസ്​പുര്‍: അസമില്‍ ബി.ജെ .പി എം.എല്‍.എയുടെ കാറില്‍ കഴിഞ്ഞദിവസം വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല്​ പോളിങ്​ ഉദ്യോഗസ്​ഥര്‍ക്ക്​ സസ്​പെന്‍ഷന്‍. വോ​ട്ടെടുപ്പ്​ നടന്ന ബൂത്തില്‍ റീ​പോളിങ്​ നടത്താനാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149 ാം നമ്പര്‍ ബൂത്തിലാണ്​ റീപോളിങ്​ നടത്തുക.

രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാ​ത്രിയാണ്​ പാതാര്‍കണ്ടി എം.എല്‍.എ കൃഷ്​ണേന്ദു പാലിന്റെ വാഹനത്തില്‍നിന്ന്​ വോട്ടിങ്​ മെഷീന്‍ കണ്ടെടുത്തത്​. ഇതേ തുടര്‍ന്ന് ജനങ്ങള്‍ വാഹനം തടയുകയും ഇ.വി.എം മെഷീന്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന്​ സ്​ഥലത്ത്​ വന്‍ സംഘര്‍ഷമുണ്ടായി. ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ശക്തമായി വാദിച്ചിരുന്നു .

Related Articles

Back to top button