IndiaLatest

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

“Manju”

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ താരം കെഎല്‍ രാഹുല്‍ ന്യൂസിലന്‍ഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി. ഇടതു തുടയില്‍ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുലിന്റെ പിന്മാറ്റം. രാഹുല്‍ ടെസ്റ്റ് പരമ്പരയില്‍ ഉണ്ടാകില്ല എന്ന് ബിസിസിഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ രാഹുല്‍ തിരികെയെത്തും. രാഹുല്‍ ഇപ്പോള്‍ എന്‍സിഎയില്‍ ചികിത്സയിലാണ്. കെ എല്‍ രാഹുലിന്റെ പകരക്കാരനായി ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് എടുത്തു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് 2021 നവംബര്‍ 25 ന് കാണ്‍പൂരില്‍ ആരംഭിക്കും.

ഇന്ത്യന്‍ ടെസ്റ്റ് ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര് പൂജാര (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ അശ്വിന്‍, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, സിറാജ്, പ്രസീദ് കൃഷ്ണ.

Related Articles

Back to top button