IndiaKeralaLatest

ജോണ്‍സണ്‍ & ജോണ്‍സണ്‍ കരാര്‍ കമ്പനിയുടെ കോവിഡ് വാക്സിൻ നിർമ്മാണത്തിൽ വീഴ്ച

“Manju”

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ നിര്‍മാണ രംഗത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കരാര്‍ കമ്പനിക്ക് വീഴ്ച. ഇതുമൂലം ആര്‍ക്കും നല്‍കാനാവാതെ ഒന്നര കോടി കോവിഡ് വാക്‌സിനുകള്‍ കളഞ്ഞു. ഉപകരാര്‍ എടുത്ത ബാള്‍ടിമോര്‍ ആസ്ഥാനമായ എമര്‍ജന്റ് ബയോസൊലൂഷന്‍സ് ആണ് അമേരിക്കന്‍ കമ്പനിക്ക് വന്‍ നഷ്ടം വരുത്തിയത്.

ഇതേ കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പുറമെ ആസ്ട്രസെനകക്കും കോവിഡ് വാക്‌സിന്‍ ചേരുവകള്‍ ശരിയാക്കി നല്‍കുന്നത്. ഇവ രണ്ടും പരസ്പരം മാറിയതാണ് അപകടം വരുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അടിയന്തരമായി മരുന്ന് കയറ്റുമതി നിര്‍ത്തിവെച്ചു.

 

സംഭവം യു എസ് ഭക്ഷ്യ, മരുന്ന് വിഭാഗം അന്വേഷിച്ചുവരികയാണ്. മാനുഷിക കൈയബദ്ധമാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നാണ് പ്രാഥമിക സൂചന.

Related Articles

Back to top button