വി എം.സുരേഷ് കുമാർ
വടകര: കേന്ദ്ര സർക്കാർ സഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ ജനാധിപത്യവിരുദ്ധമായി പാസാക്കിയ കാർഷിക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ജനതാദൾ (എസ്) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. കോ വിഡ് മാനദണ്ഡം പാലിച്ച് കീഴൽ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ പി.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സുധീഷ് തിരുവള്ളൂർ അധ്യക്ഷത വഹിച്ചു. പി.പി.രാജൻ, കെ.കെ.രവീന്ദ്രൻ, ഫൈസൽവള്ള്യാട്, സി.പി.ബാബു, കെ.എം.പ്രകാശ് എന്നിവർ സംസാരിച്ചു.