IndiaLatest

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി

“Manju”

വീണ്ടും വിവാഹിതനായി'; എല്ലാം മകന് വേണ്ടിയെന്ന് പ്രകാശ് രാജ് - Samakalika  Malayalam
നടന്‍ പ്രകാശ് രാജ് ‘വീണ്ടും’ വിവാഹിതനായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പക്ഷേ വിവാഹത്തിനൊരു പ്രത്യേകത ഉണ്ട്. തന്റെ ഭാര്യ പോണി വര്‍മയെ തന്നെയാണ് അദ്ദേഹം രണ്ടാമതും കല്യാണം കഴിച്ചത്.
താരത്തിന്റെ പതിനൊന്നാം വിവാഹ വാര്‍ഷികമായിരുന്നു. ഇതിനിടയില്‍ അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന് മകന്‍ വേദാന്ത് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ‘രണ്ടാം വിവാഹം’ നടന്നത്. ഇരുവരും പരസ്പരം മോതിരവും കൈമാറി.
വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2010ലായിരുന്നു പ്രകാശ് രാജും പോണി വര്‍മയും വിവാഹിതരായത്.

Related Articles

Back to top button