InternationalLatest

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വധശ്രമം : 14 ഭീകരർക്ക് വധശിക്ഷ

“Manju”

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ശ്രമിച്ച ഭീകരർക്ക് വധശിക്ഷ.ഷെയ്ഖ് ഹസീനയെ വധിക്കാൻ ഗൂഡാലോചന നടത്തിയ 14 ഭീകരർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇവർ ഹർക്കത്ത ഉൽ ജിവാദ് അൽ ഇസ്ലാം, ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശി എന്നീ ഭീകരസംഘനകളിലെ അംഗങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.

2000 ത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ഭീകരർ ഗൂഢാലോചന നടത്തിയത്. തെക്ക് പടിഞ്ഞാറൻ ഗോപാൽഗഞ്ജിലെ കൊട്ടാലിപ്പറയിൽ നടന്ന പൊതു റാലിയിൽ പ്രധാനമന്ത്രിയെ ബോംബ് വെച്ച് വധിക്കാൻ ഇവർ ശ്രമം നടത്തി. ഇതിനായി 76 കിലോഗ്രാം ബോംബാണ് സ്ഥലത്ത് സ്ഥാപിച്ചത്. എന്നാൽ റാലിയ്ക്ക് മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ബോംബ് പിടിച്ചെടുക്കുകയായിരുന്നു.

14 പേരിൽ അഞ്ച് പേർ നിലവിൽ ഒളിവിലാണ്. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹക്കുറ്റം എന്നീ കേസുകൾ ചുമത്തിയ പ്രിതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. ഇതിൽ രണ്ട് പേർ ഹർക്കത്ത ഉൽ ജിവാദ് അൽ ഇസ്ലാം നേതാവ് മുഫ്തി അബ്ദുൾ ഹനാന്റെ സഹോദരന്മാരാണ്. ഒരാൾ സഹോദരീഭർത്താവും. 2017 ൽ ധാക്കയിലെ ബ്രിട്ടീഷ് ഹൈ ക്മമീഷണറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മുഫ്തി അബ്ദുൾ ഹനാനെയും മറ്റ് രണ്ട് ഭീകരരെയും വധിച്ചിരുന്നു.

Related Articles

Back to top button