Latest

നടി നിവേദ തോമസിന് കൊവിഡ്

“Manju”

തെന്നിന്ത്യന്‍ നടിയും മലയാളിയുമായ നിവേദ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് രോഗ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ക്വാറന്‍റൈനില്‍ പ്രവേശിച്ചെന്നും രോഗം ഭേദമാകാനുള്ള തയ്യാറെടുപ്പിലാണെന്നും നിവേദ ട്വീറ്റ് ചെയ്‌തു. തന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. തനിക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് പ്രത്യേക കടപ്പാടുമുണ്ട്. എല്ലാവരും മാസ്ക് ധരിച്ച്‌ സുരക്ഷിതരാകൂവെന്നും നിവേദ തോമസ് കുറിച്ചു.

Related Articles

Back to top button