KeralaLatest

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി

“Manju”

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനായ പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബാലചന്ദ്രന്‍ നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസ്സായിരുന്നു. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം . മമ്മൂട്ടിയുടെ വണ്‍ ആയിരുന്നുഅദ്ദേഹത്തിന്റെ അവസാന ചിത്രം.

Related Articles

Back to top button