IndiaLatest

വിജയ് സൈക്കിളില്‍ എത്തിയത്; പ്രതികരണവുമായി മാനേജര്‍

“Manju”

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വിജയ് സൈക്കിളില്‍ എത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ എത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.എന്നാല്‍ പോളിംഗ് ബൂത്ത് വീടിന് അടുത്ത് ആയതിനാലാണ് വിജയ് സൈക്കിളില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതെ ന്ന് വിജയ്‌യുടെ മാനേജര്‍ റിയാസ് വ്യക്തമാക്കി. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി റിസായ് എത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Back to top button