KeralaLatest

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അന്തരിച്ചു

“Manju”

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുന്‍ സംസ്ഥാന അമീറും അഖിലേന്ത്യ ഉപാധ്യക്ഷനുമായ പ്രൊഫ. കെ എ സിദ്ദീഖ് ഹസന്‍ (76)നിര്യാതനായി. ഖബറക്കം ചൊവ്വാഴ്ച രാത്രി എട്ടിന്. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല് പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. പ്രബോധനം വാരിക പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ച ഇസ്ലാം ദര്‍ശനത്തിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീറും 1990 മുതല്2005 വരെ നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്നു.ഭാര്യ: വി കെ സുബൈദ. മക്കള്‍: ഫസലുര്‍റഹ്മാന്‍, സാബിറ, ഷറഫുദ്ദീന്‍, അനീസുര്‍റഹ്മാന്‍.

Related Articles

Back to top button