KeralaLatest

പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി

“Manju”

പത്തനംതിട്ട : പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും ഓടിപ്പോയ സംഭവത്തില്‍ പത്തനംതിട്ട സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റൈറ്റര്‍ക്ക് സസ്പെന്‍ഷന്‍. കുമ്ബഴയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛനാണ് പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ രവികുമാറിനെയാണ് ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി പ്രതാപന്‍ നായരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Back to top button