InternationalLatest

റഷ്യന്‍ വിമാനമടക്കം കാണാതായ 18 പേരെയും ജീവനോടെ കണ്ടെത്തി

“Manju”

 

മോസ്‌കോ: സൈബീരിയയില്‍ റഷ്യന്‍ വിമാനമടക്കം കാണാതായ 18 പേരെയും ജീവനോടെ കണ്ടെത്തി. ടോംസ്‌ക് പ്രദേശത്ത് വെച്ചാണ് വിമാനം പൊടുന്നനെ അപ്രത്യക്ഷമായത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ജീവനോടെയുണ്ടെന്ന് റഷ്യന്‍ ഏവിയേഷന്‍ ഏജന്‍സി എ എഫ് പിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വിമാനം ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് നിലത്തേയ്ക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന 15 യാത്രക്കാരും 3 വിമാന ജീവനക്കാരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ഏജന്‍സി ഉറപ്പ് നല്‍കി.

സൈബീരിയന്‍ ലൈറ്റ് ഏവിയേഷന്റെ വിമാനമാണ് കാണാതായത്. കെട്രോവിയില്‍ നിന്നും ടോംസ്കിലേയ്ക്ക് പറക്കുന്നതിനിടയില്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി ഗവര്‍ണര്‍ സെര്‍ജിയെ അറിയിച്ചിരുന്നു. യാത്രക്കാരില്‍ 4 പേര് കുട്ടികളാണ്.
28 പേരുമായി യാത്രതിരിച്ച മറ്റൊരു വിമാനം പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കടലില്‍ തകര്‍ന്നുവീണിരുന്നു. നിലത്തിറങ്ങാന്‍ പത്ത് കിലോമീറ്റര്‍ അവശേഷിക്കുന്നതിനിടയിലായിരുന്നു വിമാനം തകര്‍ന്നത്.
വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടലില്‍ തകര്‍ന്ന് വീണതായി കണ്ടെത്തിയത്.

Related Articles

Back to top button