IndiaKeralaLatest

മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നികുതി ഒഴിവാക്കി

“Manju”

ദില്ലി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവിന് ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ അനുമതി നൽകിയെന്നും വ്യാഴാഴ്ച മുതൽ നിലവിൽ വന്നെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി സുധാകർ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ പഴയ നികുതി നിരക്ക് പുനസ്ഥാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഉത്തരവ് പുറപ്പെടുവിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 25 ശതമാനം മുതൽ 100 ശതമാനം വരെയായിരുന്നു നികുതി. കേന്ദ്രഭരണ പ്രദേശത്ത് മദ്യത്തിന് നികുതി കുറവായതിനാൽ തമിഴ്‌നാട് അടക്കം പല സംസ്ഥാനങ്ങളിൽ നിന്നും മദ്യം വാങ്ങാൻ ആളുകൾ എത്തുന്നത് തടയുന്നതിനായിരുന്നു പുതിയ നികുതി ഏർപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കഴിഞ്ഞ വർഷം മാർച്ച് മുതൽ രണ്ട് മാസം പുതുച്ചേരിയിൽ മദ്യക്കടകൾ അടച്ചിട്ടിരുന്നു. പിന്നീട് മെയ് അവസാനം തുറന്നപ്പോഴാണ് അധിക നികുതി ഈടാക്കിയത്

Related Articles

Back to top button