IndiaKeralaLatest

മന്‍സൂര്‍ വധക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍

“Manju”

കോഴിക്കോട്: മന്‍സൂര്‍ വധക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലികുളത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

നാഥാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തേയ്ക്ക് തിരിച്ചു. മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ്.

അതേസമയം കേസില്‍ ഗൂഢാലോചന നടത്തിയത് വാട്‌സ്‌ആപ്പ് സന്ദേശങ്ങളിലൂടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ ഷിനോസിന്‍റെ മൊബൈലില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്‌സിനെയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. മുഹ്‌സിന് പണികൊടുക്കണമെന്ന് വാട്‌സ്‌ആപ്പിലൂടെ സന്ദേശം അയച്ചിട്ടുണ്ട്. കൊലപാതകത്തിനുള്ള ആയുധങ്ങള്‍ ശേഖരിച്ചത് വാട്‌സ്‌ആപ്പ് സന്ദേശങ്ങളിലൂടെയാകാമെന്നാണ് നിഗമനം.

ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലന് കൈമാറി. അതേസമയം, കേസില്‍ ഒളിവില്‍ കഴിയുന്ന 24 പ്രതികള്‍ക്കായി അന്വഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Related Articles

Back to top button