KeralaLatest

ദുരിതാശ്വാസനിധിയിലേക്ക് വിദ്യാർഥിനി ആഭരണങ്ങൾ നൽകി .

“Manju”

സ്വന്തം ലേഖകൻ

 

പയ്യന്നൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ കമ്മലുകളും മോതിരവും വിദ്യാർഥിനി നൽകി . വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി എം.കെ.സാനിയയാണ് തന്റെ ആഭരണങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയത്.

സ്വമനസ്സാലെ ആഭരണങ്ങൾ കൈമാറാൻ തീരുമാനിച്ച സാനിയയുടെ തീരുമാനത്തെ അച്ഛൻ എം.കെ.ശശിധരനും കെ.സീമയും പിന്തുണയ്ക്കുകയായിരുന്നു. സി.കൃഷ്ണൻ എം.എൽ.എ. സാനിയയിൽനിന്ന് ആഭരണങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ എ.വി.കുഞ്ഞിക്കണ്ണൻ, പി.ടി.എ. പ്രസിഡന്റ് കെ.വി.പ്രശാന്തൻ, ടി.കുഞ്ഞപ്പൻ, വി.വി.ബിജു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button