IndiaLatest

വാക്സിനെടുക്കാത്തവര്‍ക്ക് ജോലിയില്ല : ബ്രിട്ടന്‍

“Manju”

ലണ്ടന്‍ : നവംബര്‍ 11നകം ഇംഗ്ലണ്ടിലെ കെയര്‍ ഹോം ജീവനക്കാര്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നേടിയിരിക്കണമെന്നാണ് നിയമപരമായ നിബന്ധന. വാക്സിനേഷന്‍ സ്വീകരിക്കാത്ത കെയര്‍ ഹോം ജീവനക്കാര്‍ വേറെ ജോലികള്‍ നേടാന്‍ തയ്യാറായിരിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. രോഗസാധ്യത ഏറ്റവും കൂടുതലുള്ള ഒരു വിഭാഗത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് വാക്സിന്‍ വിരുദ്ധര്‍ക്കുള്ള ശക്തമായ സന്ദേശത്തില്‍ ജാവിദ് വ്യക്തമാക്കി.

ജീവനക്കാര്‍ ജോലിവിട്ട് പുറത്തുപോയാല്‍ പ്രതിസന്ധി നേരിടുമെന്ന ആശങ്കയില്‍ ഈ ആവശ്യം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് ഹോം പ്രൊവൈഡേഴ്സ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം ഹെല്‍ത്ത് സെക്രട്ടറി തള്ളി. എന്‍എച്ച്‌എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതിയ്ക്കെതിരെ ഡോക്ടര്‍മാരും, ഹെല്‍ത്ത് സര്‍വ്വീസ് യൂണിയനുകളും മുന്നറിയിപ്പ് നല്‍കുമ്പോഴാണ് നിബന്ധനയില്‍ ഇളവ് ലഭിക്കുമെന്ന ചിന്ത വേണ്ടെന്ന സന്ദേശം ഹെല്‍ത്ത് സെക്രട്ടറി നല്‍കിയത്.

Related Articles

Back to top button