തിരുവനന്തപുരം : സ്ത്രീകൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിർഭയം മൊബൈൽ ആപ്പിന്റെ പ്രകാശനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു പിണറായി .
സ്ത്രീസുരക്ഷയുടെ ഭാഗമായി 50 ശതമാനം വനിതാ പ്രാതിനിധ്യത്തോടെ ആംഡ് പോലീസിന്റെ ആറാം ബറ്റാലിയനും ഇന്ത്യ റിസർവ് ബറ്റാലിയന്റെ രണ്ടാം ബറ്റാലിയനും രൂപീകരിക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. പോലീസിൽ വനിതാപ്രാതിനിധ്യം 25 ശതമാനമായി വർദ്ധിപ്പിക്കുമെന്നും പിണറായി പറഞ്ഞു.
നിർഭയ ആപ്പ് വഴി ഇന്റർനെറ്റ് കവറേജ് ഇല്ലാതെ തന്നെ മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. അക്രമിയുടെ ശ്രദ്ധയിൽപ്പെടാതെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാനും കഴിയും.ഹെൽപ്പ് ബട്ടൺ അഞ്ച് സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലോ പോലീസ് സ്റ്റേഷനിലോ ലഭിക്കും.