IndiaLatest

‘മീഷോ’യില്‍ വന്‍ നിക്ഷേപം നടത്താന്‍ ഗൂഗിള്‍

“Manju”

മുംബൈ : ഇ-കൊമേഴ്‌സ് മേഖലയില്‍ കുതിച്ചുയര്‍ന്ന മീഷോയില്‍ ഗൂഗിള്‍ 500 കോടി രൂപയുടെ നിക്ഷപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് . പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ ഇതിനകം മീഷോക്ക് കഴിഞ്ഞിട്ടുണ്ട്. ജനപ്രിയ സമൂഹ മാധ്യമമായ ഫേസ്ബുക്ക്, സോഫ്റ്റ്ബാങ്ക്, സെക്വേയ ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനകം മീഷോയില്‍ നിക്ഷേപംനടത്തിയിട്ടുണ്ട്.

ഏപ്രിലില്‍ 2,200 കോടിയിലേറെ രൂപയുടെ നിക്ഷേപം മീഷോ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 2.1 ബില്യണ്‍ ഡോളറായി കുതിച്ചു . 10 കോടി ചെറുകിട ബിസിനസുകളെ ഉള്‍പ്പെടുത്തി ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഐഐടി ബിരുദധാരികള്‍ 2015ല്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പാണ് മീഷോ. ബെംഗളുരുവിലാണ് ആസ്ഥാനം.

Related Articles

Back to top button